ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ പരീക്ഷണഘട്ടത്തില്‍ പങ്കെടുത്തവർക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരീക്ഷണഘട്ടത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നൽകുക. കൊവീഷീൽഡ്, കൊവാക്സിൻ എന്നിവയുടെ പരീക്ഷണത്തിൽ 11,300 പേരാണ് പങ്കെടുത്തത്.
കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത ഇവര്‍ രാജ്യത്തിന് നല്‍കിയത് വലിയ സേവനമാണ്, അവരുടെ സേവനത്തിനും അര്‍പ്പണമേനാഭാവത്തിനും രാജ്യം അവരോട് നന്ദി പറയുന്നു. അവര്‍ നലകിയ സഹകരണം വിലമതിക്കാനാകാത്തതെന്നും കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റില്‍ കുറിച്ചു
കോവിന്‍ പോര്‍ട്ടല്‍, ആരോഗ്യസേതു ആപ്പ്, ഡിജിലോക്കര്‍, ഉമാംഗ് ആപ്പ്, എന്നിവയില്‍ നിന്ന് ഇവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി.