ദൈവത്തിന് മാത്രമേ അഫ്ഗാനില്‍ നിന്ന് തന്നെ ഒഴിപ്പിക്കാനാകൂ: അമറുള്ള സലേ

ദൈവത്തിന് മാത്രമേ അഫ്ഗാനില്‍ നിന്ന് തന്നെ ഒഴിപ്പിക്കാനാകൂ: അമറുള്ള സലേ

പാഞ്ച്ഷിര്‍: താലിബാന്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്ന് അഫ്ഗാനിസ്താന്‍ വൈസ് പ്രസിഡന്റ് അമറുളള സലേ. അന്ദറാബ് താഴ് വരയിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമറുളളയുടെ ആരോപണം. ദൈവത്തിന് മാത്രമേ അഫ്ഗാനില്‍ നിന്ന് തന്നെ ഒഴിപ്പിക്കാനാകൂവെന്നും അമറുള്ള വ്യക്തമാക്കുന്നു. അന്ദറാബില്‍ താലിബാനും പ്രതിരോധ സേനയും തമ്മില്‍ ഏറ്റുമുട്ടിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അമറുള്ളയുടെ പ്രതികരണം.
താലിബാന്‍ വിരുദ്ധ പോരാളി അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള പാഞ്ച്ഷിര്‍ താഴ്വരയിലെ പ്രാദേശിക പ്രതിരോധ സേനയില്‍ നിന്ന് താലിബാന്‍ കടുത്ത വെല്ലുവിളി നേരിടുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

താലിബാന്‍ ഭക്ഷണവും ഇന്ധനവും അന്ദറാബ്  താഴ് വരയിലേക്ക്  എത്തിക്കാന്‍ അനുവദിക്കുന്നില്ല. സാഹചര്യം ഗുരുതരമാണ്. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും പര്‍വതങ്ങളിലേക്ക് പലായനം ചെയ്തു. ദൈവത്തിന് മാത്രമേ അഫ്ഗാനില്‍ നിന്ന് തന്നെ ഒഴിപ്പിക്കാനാകൂ. കഴിഞ്ഞ രണ്ട് ദിവസമായി താലിബുകള്‍ കുട്ടികളെയും പ്രായമായവരെയും തട്ടിക്കൊണ്ടുപോയി അവരെ പരിചയായി ഉപയോഗിച്ച് പരിസരത്ത് തിരച്ചില്‍ നടത്തുകയാണെന്നും സലേ ട്വീറ്റ് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.