അധ്യാപകരുടെ വാക്സിനേഷന്‍: സെപ്റ്റംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

അധ്യാപകരുടെ വാക്സിനേഷന്‍: സെപ്റ്റംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ അഞ്ചിനകം സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഈ മാസം രണ്ടുകോടി ഡോസ് വാക്സിന്‍ അധികമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന പ്രതിമാസ ഡോസിനു പുറമെയാണ് ഇതെന്നും വാക്സിനേഷനില്‍ അധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ അഞ്ചിന് രാജ്യം അധ്യാപകദിനം ആഘോഷിക്കും മുമ്പ് അധ്യാപകരുടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.