ന്യൂഡല്‍ഹി: ഗുരുഗ്രാം മലങ്കര രൂപതാധ്യക്ഷന്‍ ജേക്കബ് മാര്‍ ബര്‍ണബാസ്(60) കാലം ചെയ്തു. കോവിഡാനന്തര ചികത്സയിലിരിക്കെയാണ് അന്ത്യം.
സഭയുടെ ബാഹ്യകേരള മിഷന്‍ ബിഷപ്പായി 2007ല്‍ ചുമതലയേറ്റു. 2015ല്‍ ഗുരുഗ്രാം രൂപതാധ്യക്ഷനായി സ്ഥാനമേറ്റ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസ് ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പ്രചോദന സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ കോവിഡ് കാലത്ത് ഉള്‍പ്പെടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടി. തെരുവില്‍ കഴിയുന്നവര്‍ക്ക് ദിവസവും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയും 2010 മുതല്‍ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു.