ന്യൂഡല്‍ഹി: ഡി.സി.സി അധ്യക്ഷന്മാരുടെ അന്തിമപ്പട്ടിക കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യാഴാഴ്ച ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് പട്ടികയുമായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. പ്രഖ്യാപനം ഇന്നു തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.
നേരത്തേ തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലുള്ള ചില പേരുകള്‍ അവസാനഘട്ട ചര്‍ച്ചകളില്‍ ഒഴിവാക്കപ്പെട്ടു. സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കാനാണ് ചില മാറ്റങ്ങള്‍ വന്നതെന്നാണ് സൂചന. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട്, കാസര്‍കോട് ജില്ലാ അധ്യക്ഷന്മാരുടെ പേരുകളിലാണ് അവസാന നിമിഷം മാറ്റം വന്നത്.
ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച പട്ടികയില്‍ ഉള്ള പേരുകള്‍ ഇങ്ങനെ. ആലപ്പുഴയില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന കെ.പി ശ്രീകുമാറും പാലക്കാട്ട് പട്ടികയിലുള്ള എ. തങ്കപ്പനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നോമിനികളാണ്. ഇതില്‍ വയനാട് ജില്ലാ അധ്യക്ഷനായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന എന്‍.ഡി അപ്പച്ചന്‍ മാത്രമാണ് നേരത്തെ ഡി.സി.സി പ്രസിഡന്റ് പദം വഹിച്ചിട്ടുള്ളത്.