ന്യുഡല്‍ഹി: ഇന്ത്യയില്‍ ചികിത്സയ്ക്കായി എത്തിയ തന്നെ വിമാനത്താവളത്തിനു പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെ മടക്കി അയച്ചെന്ന് അഫ്ഗാനിലെ വനിതാ എംപി രംഗീന കര്‍ഗര്‍. ഇസ്താംബുളില്‍ നിന്ന് കഴിഞ്ഞ 20ന് ഡല്‍ഹിയിലിറങ്ങിയ രംഗീനയെ അതേ വിമാനത്തില്‍ ദുബായ് വഴി ഇസ്താംബുളിലേക്കു മടക്കി അയയ്ക്കുകയായിരുന്നു.
ഗാന്ധിജിയുടെ ഇന്ത്യയില്‍ നിന്ന് ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്നു രംഗീന വ്യക്തമാക്കി. സംഭവത്തില്‍ സര്‍വകക്ഷി യോഗത്തില്‍ വിദേശകാര്യ മന്ത്രി ഖേദം പ്രകടിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി.