കൊച്ചി: വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ അങ്കമാലി മേരി മാതാ പ്രോവിൻസ് അംഗം ഫാദർ ജിതേഷ് (കുര്യാക്കോസ് ) മുളക്കൽ നിര്യാതനായി. ഇന്ന് രാവിലെ 11.30 ന് തൃശ്ശൂർ അമലാ ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. തലശ്ശേരി അതിരൂപതാ കണിച്ചാർ ഇടവക ഇഗ്‌നേഷ്യസ്, ആലീസ് ദമ്പതികളുടെ മകനാണ് ഫാ.ജിതേഷ്. സഹോദരങ്ങൾ: Sr.ജിൽസി (ആരാധനാ സഭാംഗം) , ജിനോയ് (കുവൈറ്റ്).
2000 ൽ വിൻസെൻഷ്യൽ സഭയിൽ ചേർന്ന ഫാ.ജിതേഷ് 2012 ജനുവരിയിൽ ബൽത്തനങ്ങാടി രൂപതയുടെ മെത്രാൻ മാർ ലോറൻസ് മുക്കുഴി പിതാവിൻ്റെ കൈവയ്പ് ശുശ്രൂഷ വഴിയായി സഭയിലെ വൈദികനായി ഉയർത്തപ്പെട്ടു. പിന്നീട് സഭയുടെ മീനങ്ങാടി, പച്ചാളം ആശ്രമങ്ങളിൽ ഫൈനാൻസ് ഓഫീസറായി സേവനം ചെയ്തു.ടീച്ചേഴ്സ് ട്രെയിനിങ്ങിൽ Bed പൂർത്തിയാക്കിയതിനു ശേഷം അച്ചൻ സഭയുടെ ആന്ധ്രയിലും, മൈസൂറിലുമുള്ള സ്കൂളുകളിൽ വൈസ് പ്രിൻസിപ്പലായി സേവനം ചെയ്തു. 2019 ൽ മൈസൂറിലുള്ള ഡി പോൾ സ്കൂളിൽ സേവനം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം രോഗബാധിതനായി നാട്ടിലേക്ക് മടങ്ങുന്നത്.
അച്ചൻ്റെ കബറടക്ക ശുശ്രൂഷകൾ നാളെ ശനിയാഴ്ച (28. 8.20 21 ) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സത് ന രൂപതയുടെ ബിഷപ്പ് എമിരറ്റസ് മാർ മാത്യു വാണിയകിഴക്കേൽ വി.സി യുടെ മുഖ്യ കാർമ്മികത്വത്തിൽ അങ്കമാലി വിൻസെൻഷ്യൻ ആശ്രമ ദേവാലയത്തിൽ വച്ച് നടത്തുന്നതാണ് .