ലോകത്തില്‍ ഏറ്റവുമധികം ക്യാമറകളുള്ള നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹി ഒന്നാമത്

ലോകത്തില്‍ ഏറ്റവുമധികം ക്യാമറകളുള്ള നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹി ഒന്നാമത്

ന്യുഡല്‍ഹി: ലോകത്തില്‍ ഏറ്റവുമധികം ക്യാമറകളുള്ള നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹി ഒന്നാമത്. ന്യൂയോര്‍ക്ക്, ലണ്ടന്‍ തുടങ്ങി പ്രധാന അന്താരാഷ്ട്ര നഗരങ്ങള്‍ക്കിടയില്‍ ഈ പട്ടികയില്‍ ഇടം പിടിക്കുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാണ് ഡല്‍ഹി. ലോകത്തെ 150 പ്രധാന നഗരങ്ങളെ അടിസ്ഥാനമാക്കി ഫോബ്സ് മാസിക നടത്തിയ കണക്കെടുപ്പിലാണ് പൊതുസ്ഥലത്ത് ഏറ്റവും കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന നഗരം എന്ന ഖ്യാതി ഡല്‍ഹി സ്വന്തമാക്കിയത്.

ചെന്നൈയാണ് പട്ടികയിലുള്ള മറ്റൊരു ഇന്ത്യന്‍ നഗരം. ഒരു ചതുരശ്രമൈലില്‍ 609 ക്യാമറകള്‍. മുംബൈ പട്ടികയില്‍ 18-ാം സ്ഥാനത്താണ്. 157 ക്യാമറകളാണ് മുംബൈ നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. വമ്പന്‍ നഗരങ്ങളെ പിന്നിലാക്കിയതില്‍ നമുക്ക് അഭിമാനിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. തലസ്ഥാന നഗരത്തില്‍ ക്യാമറ നിരീക്ഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ കെജ്രിവാള്‍ അഭിനന്ദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.