ഇനി പുകഴ്ത്തിയാല്‍ നടപടിയെടുക്കും; എംഎല്‍എമാര്‍ക്ക് സ്റ്റാലിന്റെ താക്കീത്

ഇനി പുകഴ്ത്തിയാല്‍ നടപടിയെടുക്കും; എംഎല്‍എമാര്‍ക്ക് സ്റ്റാലിന്റെ താക്കീത്

ചെന്നൈ: നിയമസഭയില്‍ ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പുകഴ്ത്തിയാല്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പുകഴ്ത്തല്‍ കാരണം പൊറുതിമുട്ടിയ അവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ താക്കീത്. തമിഴ്നാട്ടില്‍ ഇപ്പോള്‍ നിയമസഭാ സമ്മേളനം നടക്കുകയാണ്. സഭാ സമ്മേളനം തുടങ്ങിയത് മുതല്‍ പ്രസംഗിക്കുന്ന എല്ലാ എം.എല്‍.എമാരും മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുന്നുമുണ്ട്. പുകഴ്ത്തല്‍ കേട്ട് മടുത്തതോടെയാണ് പരിപാടി അവസാനിപ്പിക്കാന്‍ സ്റ്റാലിന് നേരിട്ട് ആവശ്യപ്പെടേണ്ടി വന്നത്. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എം.എല്‍.എമാര്‍ക്ക് ഗ്രാന്‍ഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയിലാണ് പുകഴ്ത്തല്‍ മുഖ്യമന്ത്രിക്ക് തന്നെ അസ്വസ്ഥതയുണ്ടാക്കിയത്. അനാവശ്യമായി നേതാക്കളെ പുകഴ്ത്തി സമയം കളയരുതെന്ന മുന്നറിയിപ്പും ഇനിയും ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്ന താക്കീതുമാണ് അദ്ദേഹം പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് നല്‍കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.