വിജിലന്‍സ് നിര്‍ദേശിച്ചു; സെക്രട്ടറി തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സന്റെ ഓഫീസ് പൂട്ടി സീല്‍ ചെയ്തു

വിജിലന്‍സ് നിര്‍ദേശിച്ചു; സെക്രട്ടറി തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സന്റെ ഓഫീസ് പൂട്ടി സീല്‍ ചെയ്തു

കൊച്ചി: വിജിലൻസിന്റെ നിർദ്ദേശ പ്രകാരം തൃക്കാക്കര നഗരസഭ ചെയർപേഴ്സന്റെ ഓഫീസ് സീൽ ചെയ്തു. നഗരസഭാ സെക്രട്ടറിയാണ് സീൽ ചെയ്ത് നോട്ടീസ് പതിപ്പിച്ചത്. ചെയർപേഴ്സന്റെ മുറിയിലുള്ള സിസി ടിവി ദൃശ്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുറി പൂട്ടി സീൽ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളിൽ കൗൺസിലർമാർ കവറുമായി പോകുന്ന സിസി ടിവി ദൃശ്യങ്ങൾ വിജിലൻസിന് ലഭിച്ചിരുന്നു. എന്നാൽ അതിൽ പണമായിരുന്നുവോ എന്നുള്ള കാര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനായി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് മുറി സീൽ ചെയ്തിരിക്കുന്നതെന്നാണ് വിവരം.

അതേസമയം സീൽ ചെയ്യ്ത ഓഫീസ് വിജിലൻസിന്റെ അനുവാദമില്ലാതെ തുറക്കരുതെന്നാണ് നിർദ്ദേശം. ഹാർഡ് ഡിസ്ക്, മോണിറ്റർ, സി പി യു തുടങ്ങിയ ഉപകരണങ്ങൾ തെളിവായി സംരക്ഷിക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കിയാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്.

പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് വിജിലൻസ് ഉദ്യോഗസ്ഥർ കൗൺസിലർമാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. ചെയർപേഴ്സൺ എപ്പോഴാണ് വിളിപ്പിച്ചത്, എത്ര രൂപയുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് വിജിലൻസ് അന്വേഷിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.