തിരുവനന്തപുരം: കോവിഡ് വന്നു ഭേദമായവരില്‍ ഒറ്റ ഡോസ് വാക്‌സിന്‍ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്. ഇവരില്‍ ഉയര്‍ന്ന ആന്റിബോഡി സാന്നിധ്യമെന്നാണ് പഠനം വിലയിരുത്തുന്നത്. കൊച്ചിയിലെ ആരോഗ്യവിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
കോവിഡ് വന്നു ഭേദമായവരിലും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരിലും ഉള്ളതിനേക്കാള്‍ 30 മടങ്ങ് പ്രതിരോധം കോവിഡ് ഭേദമായ ശേഷം ഒരു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ഉണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്. 1500 പേരിലാണ് പഠനം നടത്തിയത്. കോവിഷീല്‍ഡ് വാക്‌സിന്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.