ഇന്ത്യന്‍ അംബാസഡറും താലിബാന്‍ പ്രതിനിധിയും ദോഹയില്‍ ചര്‍ച്ച നടത്തി

ഇന്ത്യന്‍ അംബാസഡറും താലിബാന്‍ പ്രതിനിധിയും ദോഹയില്‍ ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി : ദോഹയില്‍ ഇന്ത്യയുടെ അംബാസഡറും താലിബാന്‍ പ്രതിനിധിയും തമ്മില്‍ കൂടിക്കാഴ്ച നടന്നതായി സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. അംബാസഡര്‍ ദീപക് മിത്തലുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാണെന്ന് ദോഹയിലെ താലിബാന്‍ രാഷ്ട്രീയ ഓഫീസ് മേധാവി ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനേക്‌സായ് വ്യക്തമാക്കി.

ഇന്ത്യന്‍ വംശജരുടേയും ന്യൂനപക്ഷങ്ങളുടേയും സുരക്ഷയും ഇന്ത്യയിലേക്ക് സുരക്ഷിതമായി എത്താനുള്ള സംവിധാനങ്ങളും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ സ്വദേശികളെ സുരക്ഷിതമായി കടത്തിവിടണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ടുവെച്ചു. അഫ്ഗാന്‍ മണ്ണ് ഇന്ത്യക്കെതിരായ ഭീകര പ്രവര്‍ത്തനത്തിന് ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ലെന്ന ആവശ്യവും മുന്നോട്ടുവച്ചു.

അഫ്ഗാനിലെ സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ചതിനു ശേഷമാണ് ഇന്ത്യ ആദ്യ ഇടപെടല്‍ നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നത തലയോഗം നടന്നിരുന്നു. അഫ്ഗാനിസ്താനില്‍ ഭീകര പ്രവര്‍ത്തനവും മറ്റ് രാജ്യങ്ങള്‍ക്കെതിരേയുള്ള തീവ്രവാദവും അനുവദിക്കരുതെന്നാണ് ഇന്ത്യയുടെ നിലപാട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.