സുപ്രീം കോടതിയില്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍ ഭാഗികമായി ഇന്ന് മുതല്‍

സുപ്രീം കോടതിയില്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍ ഭാഗികമായി ഇന്ന് മുതല്‍

ന്യൂഡൽഹി: സുപ്രീംകോടതിയില്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍ ഭാഗികമായി ഇന്ന് ആരംഭിക്കും. എന്നാൽ ചില കേസുകളില്‍ മാത്രമായിരിക്കും തുടക്കത്തില്‍ നേരിട്ടുള്ള വാദം കേള്‍ക്കുക.

പുതിയ ഹര്‍ജികളും വേഗത്തില്‍ പൂര്‍ത്തിയാക്കാവുന്ന കേസുകളും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി തന്നെയായിരിക്കും നടക്കുക. ഘട്ടംഘട്ടമായി കോടതി നടപടികള്‍ പൂര്‍ണമായി പഴയരീതിയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്.

ആദ്യ കോവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് കഴി‍ഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കോടതി അടച്ചത്. പിന്നീട് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായി കോടതിയുടെ പ്രവര്‍ത്തനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.