ലിമ: പെറുവില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു.പൂര്‍ണ്ണമായി തകര്‍ന്നുപോയ ബസില്‍ 63 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.അമിത വേഗത മൂലം ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് സൂചന കിട്ടിയതായി ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൂപ്രണ്ട് പറഞ്ഞു.
തലസ്ഥാനമായ ലിമയെ ഹുവാനൂക്കോയുമായി ബന്ധിപ്പിക്കുന്ന സെന്‍ട്രല്‍ ഹൈവേയില്‍ റിമാക് നദിക്കരികെ 100 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് പ്രാദേശിക സമയം പുലര്‍ച്ചെ നാലിനാണ്് ബസ് വീണത്. അപകട കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഇതേ സ്ഥലത്ത്് ഖനി തൊഴിലാളികളുമായി വന്ന ബസ് അപകടത്തില്‍പ്പെട്ട് 16 പേര്‍ മരിച്ചിരുന്നു. കൊടുംവളവുകളുള്ള പെറുവിലെ റോഡുകളില്‍ അപകട മരണങ്ങള്‍ സ്ഥിരം സംഭവമായിരിക്കുകയാണ്.