വിദ്യാര്‍ത്ഥികളുടെ ഹര്‍ജി തള്ളി; സാങ്കേതിക സര്‍വകലാശാലയ്ക്ക് ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്താമെന്ന് സുപ്രീംകോടതി

വിദ്യാര്‍ത്ഥികളുടെ ഹര്‍ജി തള്ളി; സാങ്കേതിക സര്‍വകലാശാലയ്ക്ക് ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്താമെന്ന് സുപ്രീംകോടതി

ന്യുഡല്‍ഹി: കേരള സാങ്കേതിക സര്‍വകലാശാലയില്‍ ഓഫ്‌ലൈന്‍ പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കോവിഡ് കാരണം പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. സപ്ലിമെന്ററി പരീക്ഷ ആദ്യ പരീക്ഷയായി കണക്കാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ഓഫ്‌ലൈന്‍ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 29 വിദ്യാര്‍ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. പരീക്ഷ ഓണ്‍ലൈനായി നടത്തുന്നതിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി കേരളാ ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.