രാജ്യത്തെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിക്ക് മുകളിൽ: ഓഗസ്റ്റിൽ 1,12,020 കോടി രൂപ

രാജ്യത്തെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിക്ക് മുകളിൽ: ഓഗസ്റ്റിൽ 1,12,020 കോടി രൂപ

ന്യൂഡൽഹി: രാജ്യത്തെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിക്ക് മുകളിൽ. കേന്ദ്ര ജിഎസ്ടി ഇനത്തിൽ 20,522 കോടിയും സ്റ്റേറ്റ് ജിഎസ്ടി ഇനത്തിൽ 26,605 കോടിയും സംയോജിത ജിഎസ്ടി ഇനത്തിൽ 56,247 കോടിയുമാണ് സമാഹരിച്ചത്. സെസായി 8,646 കോടിയും ലഭിച്ചു.

ഓഗസ്റ്റിൽ 1,12,020 കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ സർക്കാരിന് ലഭിച്ചത്. കഴിഞ്ഞവർഷം ഇതേകാലയളവിൽ ലഭിച്ചതിന്റെ 30ശതമാനം അധികമാണ് ഈ തുക. 2019-20 സാമ്പത്തിക വർഷത്തിൽ ഓഗസ്റ്റിൽ 98,202 കോടിയായിരുന്നു ലഭിച്ചത്.

ഒമ്പതാമത്തെ മാസമാണ് ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപക്ക് മുകളിലെത്തുന്നത്. കോവിഡിന്റെ രണ്ടാംതരംഗത്തെ തുടർന്ന് പ്രതിസന്ധി നേരിട്ടപ്പോൾ കഴിഞ്ഞ ജൂണിൽ വരുമാനം ഒരു ലക്ഷം കോടി രൂപക്കുതാഴെയെത്തിയിരുന്നു.

2021 ജൂലായിൽ ജിഎസ്ടി ഇനത്തിൽ 1,16,393 കോടി രൂപയായിരുന്നു ലഭിച്ചത്. ജൂണിൽ 92,849 കോടി രൂപയായി കുറയുകയുംചെയ്തു. ജൂലായിലും ഓഗസ്റ്റിലും മികച്ച വരുമാനംനേടിയത് സാമ്പത്തികമേഖല അതിവേഗം തിരിച്ചുവരുന്നതിന്റെ സൂചനയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.