ചെന്നൈ: ഭാര്യയുടെ വേര്‍പാടിന്റെ വേദനയില്‍ കണ്ണീരണിഞ്ഞ പനീര്‍ശെല്‍വത്തെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ഒ. പനീര്‍ശെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെയാണ് അന്തരിച്ചത്. വിവരം അറിഞ്ഞ് സ്റ്റാലിന്‍ ആശുപത്രിയിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു.
എന്റെ സഹോദരന്റെ കുടുംബത്തിന്റെ നഷ്ടത്തില്‍ ഒപ്പം നില്‍ക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു വിജയലക്ഷ്മി. ചികിത്സയിലിരിക്കെ ബുധനാഴ്ച ഹൃദയാഘാതം സംഭവിച്ചത്.