തിരുവനന്തപുരം: ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ 42-ാം വിവാഹ വാര്‍ഷികമാണ്. 'ഒന്നിച്ചുള്ള നാല്‍പത്തി രണ്ട് വര്‍ഷങ്ങള്‍'എന്ന കുറിപ്പോടുകൂടി മുഖ്യമന്ത്രി ഫേസ്ബുക്കില്‍ ഇരുവരുടെയും ചിത്രം പങ്കുവെച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ ആശംസകളറിയിച്ചിട്ടുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ പഴയ വിവാഹ ക്ഷണക്കത്തും വൈറലായി.
1979 സെപ്തംബര്‍ രണ്ടിനാണ് വടകര ഒഞ്ചിയം തൈക്കണ്ടിയില്‍ ആണ്ടി മാസ്റ്ററുടെ മകളായ കമലയെ പിണറായി വിജയന്‍ വിവാഹം കഴിച്ചത്. തലശേരി സെന്റ് ജോസഫ്സ് സൂകൂളിലെ അധ്യാപികയായിരുന്നു കമല. കൂത്തുപറമ്പ് എംഎല്‍എയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയിരുന്നു പിണറായി വിജയന്‍.
തലശേരി ടൗണ്‍ ഹാളില്‍ നടന്ന വിവാഹത്തിന് അന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ പേരിലായിരുന്നു ക്ഷണക്കത്ത്.
