ചെന്നൈ: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഉത്സവകാലത്ത് ഇളവ് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കേരളത്തിലേതു പോലെ ഉത്സവകാലത്ത് ഇളവു നല്‍കാനാകില്ല.
കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടാന്‍ കാരണം ഉത്സവകാലത്ത് നല്‍കിയ ഇളവുകള്‍ കാരണമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഉത്സവകാലത്ത് ഒരുതരത്തിലുള്ള ഇളവുകൾ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിനായക ചതുര്‍ത്ഥിക്ക് ഇളവ് വേണമെന്ന ബിജെപി എംഎല്‍എയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ ഇളവുകള്‍ നല്‍കാനാകൂ എന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്.