സ്‌കൂള്‍ തുറക്കല്‍ വൈകും; സുപ്രീം കോടതി വിധിക്ക് അനുസരിച്ച് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി

സ്‌കൂള്‍ തുറക്കല്‍ വൈകും; സുപ്രീം കോടതി വിധിക്ക് അനുസരിച്ച് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കല്‍ വൈകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാട്.

ഈ മാസമാദ്യം നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സുപ്രീം കോടതി ഇടപെട്ട് മാറ്റിവച്ചത്. കേസ് ഒക്‌ടോബറിലാണ് ഇനി പരിഗണിക്കുക. ഒക്‌ടോബര്‍ ആദ്യം മുതല്‍ ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കാന്‍ ആലോചിക്കവേയാണ് കോടതിയില്‍ നിന്നുള്ള തിരിച്ചടി. ആദ്യഘട്ടത്തില്‍ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ ക്ലാസുകള്‍ തുറക്കാനായിരുന്നു ആലോചന.

എന്നാൽ കേസില്‍ സുപ്രീം കോടതി വിധി നിര്‍ണായകമാണ്. വിധി അനുകൂലമാണെങ്കില്‍ മാത്രം സ്‌കൂള്‍ തുറക്കുന്ന നടപടിയുമായി മുന്നോട്ടുപോകൂ. വിദഗ്ധ സമിതി നിയമനം സുപ്രീം കോടതി വിധിക്ക് ശേഷമേയുള്ളൂവെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.