തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മാനദണ്ഡം തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍. രണ്ട് ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം വിദ്യാര്‍ഥികള്‍ എന്ന നിലയിലോ ആയിരിക്കും ക്ലാസുകള്‍ തുടങ്ങുക. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വെള്ളിയാഴ്ച പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിക്കുമെന്നും മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷം സ്വീകരിച്ച മാനദണ്ഡങ്ങളോടെയാണ് ക്ലാസുകള്‍ ആരംഭിക്കുക. അതിന് മുന്നോടിയായി അധ്യാപകര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് സംവിധാനമൊരുക്കാനും തീരുമാനിച്ചു. ക്ലാസുകളുടെ സമയം സംബന്ധിച്ച് അതാത് സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം.
ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍ക് പുറമേ ടെക്‌നിക്കല്‍, പോളി ടെക്‌നിക്, മെഡിക്കല്‍ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള ബിരുദ-ബിരുദാനന്തര സ്ഥാപനങ്ങളിലെ അവസാന വര്‍ഷ ക്ലാസുകളും ആരംഭിക്കും.