ചരിത്രമായി ചന്ദ്രയാന്‍-2; ചന്ദ്രനെ വലംവച്ചത് 9,000 തവണ

ചരിത്രമായി ചന്ദ്രയാന്‍-2; ചന്ദ്രനെ വലംവച്ചത് 9,000 തവണ

ബംഗളൂരു: ചരിത്രമായി ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര പര്യവേക്ഷണ വാഹനമായ ചന്ദ്രയാന്‍-2 ചന്ദ്രനെ 9000ലധികം തവണ വലംവെച്ചു. ചന്ദ്രയാന്‍ രണ്ട് പകര്‍ത്തിയ ദൃശ്യങ്ങളും ശേഖരിച്ച ശാസ്ത്രീയ വിവരങ്ങളും ബഹിരാകാശ ഗവേഷണ രംഗത്ത് മുതല്‍ക്കൂട്ടാകുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐസ്‌ആര്‍ഒ അറിയിച്ചു.

ചന്ദ്രയാന്‍- രണ്ട് പര്യവേഷണ വാഹനത്തില്‍ എട്ട് പേലോഡുകളാണ് ഉള്ളത്. റിമോട്ട് സെന്‍സിങ് ഉള്‍പ്പെടെ ചാന്ദ്ര പര്യവേക്ഷണ രംഗത്ത് ഏറെ പ്രയോജനം ലഭിക്കുന്ന നിരവധി വിവരങ്ങള്‍ ലഭിച്ചതായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അടുത്ത് വരെ എത്തി നിരീക്ഷണം നടത്താന്‍ സാധിച്ചത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രനെ 9000ലധികം തവണ ചന്ദ്രയാന്‍- രണ്ട് വലംവെച്ചതായി ബഹിരാകാശ വകുപ്പ് സെക്രട്ടറി പദവി കൂടി വഹിക്കുന്ന ശിവന്‍ അറിയിച്ചു. ചന്ദ്രയാന്‍-2 ശേഖരിച്ച ശാസ്ത്രീയ വിവരങ്ങള്‍ അക്കാദമിക പഠനത്തിന് പ്രയോജനപ്പെടും. കൂടുതല്‍ ശാസ്ത്രീയമായ വിവരങ്ങള്‍ പുറത്തുവരുന്നതിന് ഇത് സഹായകമാകുമെന്നും ശിവന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.