ഭീമന്‍ പെരുമ്പാമ്പിനെ കാണണോ, അബുദബിയിലേക്ക് പോകാം

ഭീമന്‍ പെരുമ്പാമ്പിനെ കാണണോ, അബുദബിയിലേക്ക് പോകാം

അബുദബി: ലോകത്തിലെ ഏറ്റവും വലിയ പെരുമ്പാമ്പിന് താമസമൊരുക്കി അബുദബി അല്‍ കനായിലെ വിനോദസഞ്ചാര കേന്ദ്രത്തിലെ നാഷനൽ അക്വേറിയം. 14 വയസുളള പെരുമ്പാമ്പിന്‍റെ ഭാരം 115 കിലോഗ്രാമാണ്.ഏഴ് മീറ്റർ നീളമുള്ള റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണിത്. താറാവും മുയലുമാണ് പാമ്പിന്‍റെ ഇഷ്ടഭക്ഷണം. മനുഷ്യരെ വിഴുങ്ങാന്‍ കഴിയുന്ന ഇവയ്ക്ക് വിഷമില്ല. ഇരയെ ചുറ്റിവരിഞ്ഞ് വിഴുങ്ങുകയാണ് പതിവ്.

അക്വേറിയത്തിലെത്തുന്ന സന്ദ‍ർശകർക്ക് ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ പെരുമ്പാമ്പിനെ കാണാന്‍ അവസരമൊരുങ്ങുമെന്നാണ് അധികൃതർ പറയുന്നത്.തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന നീളവും ഭംഗിയും കൂടിയ റെറ്റിക്കുലേറ്റഡ് പെരുമ്പാമ്പ് ആണിത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.