ആര്‍.എന്‍ രവി പുതിയ തമിഴ്‌നാട് ഗവര്‍ണര്‍

ആര്‍.എന്‍ രവി പുതിയ തമിഴ്‌നാട് ഗവര്‍ണര്‍

ചെന്നൈ: തമിഴ്നാട് പുതിയ ഗവർണറായി ആർ. എൻ. രവിയെ നിയമിച്ചു. രവി നാഗാലാൻഡ് ഗവർണറായിരുന്നു. അതേസമയം പഞ്ചാബിന്റെ അധികചുമതലകൂടി വഹിച്ചുവന്ന തമിഴ്നാട് ഗവർണറായിരുന്ന ബൻവരിലാൽ പുരോഹിതിനെ പഞ്ചാബ് ഗവർണറായി നിയമിച്ചു.

പുതിയ സംസ്ഥാന ഗവർണറായ ആർ.എൻ. രവി ബിഹാർ സ്വദേശിയാണ്. കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഇന്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടറായി 2012-ലാണ് വിരമിച്ചത്.

ഡെപ്യൂട്ടി ദേശീയസുരക്ഷാ ഉപദേശകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം 2019 ജൂലായിലായിരുന്നു നാഗാലാൻഡ് ഗവർണറായി നിയമിതനായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.