തിരുവനന്തപുരം: നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയ്ക്ക് മത തീവ്രവാദികളെ ഭയമാണ്. നാര്‍ക്കോട്ടിക് ജിഹാദ് കേട്ടിട്ടേയില്ലെന്ന് അദ്ദേഹം പറഞ്ഞത് അതുകൊണ്ടാണ്.
'ലോകമെമ്പാടും മതഭീകരവാദശക്തികളും ലഹരിമാഫിയയും തമ്മിലുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണ്. അത് കണ്ണുതുറന്ന് കാണാന്‍ പിണറായിക്ക് പറ്റാത്തത് മതഭീകരവാദികളോടുള്ള ഭയം കൊണ്ടാണെന്ന്' കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.
'പാലാ രൂപത ബിഷപ്പ് ഭീകരവാദികള്‍ക്കെതിരായ ഒരു നിലപാടാണ് സ്വീകരിച്ചത്. അതുപക്ഷേ ചെന്നു കൊണ്ടത് സിപിഎമ്മിനും കോണ്‍ഗ്രസിനുമാണ്. ഇരു പാര്‍ട്ടികളും വോട്ടുബാങ്ക് താത്പര്യം മുന്‍നിര്‍ത്തി മതവാദശക്തികളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ഇതു തെളിയിക്കുന്നത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അസഹിഷ്ണുതയാണിത്. സത്യം പറയുന്നവരെയെല്ലാം സംഘപരിവാര്‍ ആക്കുകയാണെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.