സഞ്ചാരികള്‍ക്ക് വഴി കാട്ടാന്‍ കേരള ടൂറിസം മൊബൈല്‍ ആപ്പ്

 സഞ്ചാരികള്‍ക്ക് വഴി കാട്ടാന്‍ കേരള ടൂറിസം മൊബൈല്‍ ആപ്പ്

തിരുവനന്തപുരം: മൊബൈല്‍ ആപ്പ് പുറത്തിറക്കി കേരള ടൂറിസം വകുപ്പ്. നടന്‍ മോഹന്‍ലാലാണ് ആപ്പ് പുറത്തിറക്കിയത്. കേരളത്തിലേക്കു വരുന്ന സഞ്ചാരികള്‍ക്ക് വിവരങ്ങള്‍ നല്‍കാനും ആകര്‍ഷകമായ സ്ഥലങ്ങള്‍ കണ്ടെത്താനും സഹായിക്കുന്നതിനാണ് ആപ്പ് പുറത്തിറക്കിയത്.

കൂടാതെ സന്ദര്‍ശനാനുഭവങ്ങള്‍ രേഖപ്പെടുത്താനും ആപ്പിലൂടെ കഴിയും. കോവളം റാവീസില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്, ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരും പങ്കെടുത്തു.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആകര്‍ഷകമായ വിനോദസഞ്ചാര ഇടങ്ങള്‍ അനുഭവിക്കാനാഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ആപ്പ് അനുഗ്രഹമായിരിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.