ലഖ്‌നൗ: യു.പിയില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിക്കുമെന്ന് മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. മുഖ്യന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന് പിന്നീട് വ്യക്തമാക്കും. സംസ്ഥാനത്ത് വിജയിക്കാന്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കഠിനാധ്വാനം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ജനങ്ങളുമായി സംവദിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ ശേഷം തീരുമാനിക്കും. ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രകടനപത്രിക എന്ന് മാത്രമേ ഇപ്പോള്‍ പറയാനാകു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സഖ്യത്തിന് താല്‍പര്യമുള്ളവരെ ഒപ്പം ചേരാന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.