കോട്ടയം: നർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിന്തുണച്ച് മോന്‍സ് ജോസഫ് എം.എൽ.എ. ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചത് അദ്ദേഹത്തിന്റെ അപ്പോസ്തോലികമായ ദൗത്യമാണെന്നും വാക്കുകള്‍ വിവാദമാക്കാൻ ശ്രമിച്ചത് നിർഭാഗ്യകരമാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ബിഷപ്പ് പറഞ്ഞതിൻ്റെ അന്തസത്ത ഉൾക്കൊണ്ട് തിരുത്തലുകൾ ഉണ്ടാകണം. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നായാലും പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നായാലും മാതൃകാപരമായ തിരുത്തലുകളുണ്ടാവണമെന്ന് എം.എൽ.എ പറഞ്ഞു.
എല്ലാ മതങ്ങളുടേയും ആചാര്യന്മാർ ശരിയായ പാതയിൽ നയിക്കാനാണ് ശ്രമിക്കുന്നത്. യാഥാർത്ഥ്യം മനസിലാക്കി വിവാദം അവസാനിപ്പിക്കണമെന്നും മോന്‍സ് ജോസഫ് അഭ്യർത്ഥിച്ചു.