കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ ഇടതുമുന്നണിയുടെ അവിശ്വാസ പ്രമേയം പാസായി. എസ്ഡിപിഐ പിന്തുണയോടെയാണ് എല്‍ഡിഎഫിന്റെ അവിശ്വാസം പാസായത്. ചെയര്‍പേഴ്സണായിരുന്ന മുസ്ലീം ലീഗിലെ സുഹറ അബ്ദുള്‍ ഖാദറിനെതിരേയായിരുന്നു പ്രമേയം.
രാവിലെ 11ന് ആരംഭിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ 28 അംഗങ്ങളും പങ്കെടുത്തു. യുഡിഎഫില്‍ നിന്നും കൂറുമാറിയ കോണ്‍ഗ്രസ് അംഗം അല്‍സന്ന പരിക്കുട്ടിയും പങ്കെടുത്തു. 15 വോട്ടുകളാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്. എല്‍ഡിഎഫിന്റെ ഒമ്പത് അംഗങ്ങള്‍ക്കൊപ്പം എസ്ഡിപിഐയുടെ അഞ്ച് വോട്ടുകളും കോണ്‍ഗ്രസ് അംഗത്തിന്റെ ഒരു വോട്ടും കൂടി ആയതോടെ അവിശ്വാസം പാസാകുകയായിരുന്നു.
കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ കൊല്ലം നഗര കാര്യ ജോയിന്റ് ഡയറക്ടര്‍ ഹരികുമാര്‍ വരണാധികാരി ആയിരുന്നു.