സിന്യൂസ് ആപ്പിൾ അപ്ലിക്കേഷൻ ലൗഞ്ചിങ്ങ്

സിന്യൂസ് ആപ്പിൾ  അപ്ലിക്കേഷൻ ലൗഞ്ചിങ്ങ്

ഓൺലൈൻ മലയാളം പോർട്ടലായ സിന്യൂസ് ലൈവിന്റെ ആപ്പിൾ ആപ്ലിക്കേഷൻ ലൗഞ്ചിങ്ങ് സെപ്റ്റംബർ 10ന് പുനലൂർ ബിഷപ്പ് റൈറ്റ് റവ ഡോ സിൽവസ്റ്റർ പൊന്നുമുത്തൻ നിർവഹിച്ചു. സിന്യൂസ് പ്രവർത്തകരുടെ കഠിനാധ്വാനത്തെയും ആത്മ സമർപ്പണത്തെയും പിതാവ് പ്രശംസിക്കുകയും സാഹോദര്യ സ്നേഹത്തിൽ ഊന്നിയ ജീവിതം നയിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.  സൂമിലൂടെയായിരുന്നു ലൗഞ്ചിങ് നിർവഹിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിയാളുകൾ മീറ്റിംഗിൽ പങ്കെടുത്തു. സിന്യൂസിന്റെ ആൻഡ്രോയിഡ് ആപ്പ്ളിക്കേഷൻ മുൻപ്  തന്നെ ലഭ്യമാക്കിയിരുന്നു.

ഇന്ത്യൻ സമയം രാത്രി പത്ത് മണിക്ക് നടന്ന ചടങ്ങ് ബഹു ഫാ ജോൺസൺ പാലപ്പള്ളി നടത്തിയ പ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രി ജോസഫ് ദാസൻ സ്വാഗതം ആശംസിച്ചു. സിന്യൂസ് ചെയർമാൻ ശ്രി വർഗീസ് തോമസ് ഡയറക്ടർ ബോർഡ്/ എക്സിക്യൂട്ടീവ് അംഗങ്ങളെ പ്രതിനിധീകരിക്കുകയും ടെക്നിക്കൽ ടീമിന്റെ മികവുറ്റ പ്രവർത്തനങ്ങളെ അങ്ങേയറ്റം പ്രശംസിക്കുകയും ചെയ്തു. ആപ്പിൾ ആപ്പ്ളിക്കേഷൻ എന്ന ലക്‌ഷ്യം പൂർത്തിയാക്കാൻ യത്നിക്കുകയും അതിനായി അഹോരാത്രം അധ്വാനിക്കുകയും ചെയ്തത് അഭിലാഷ് തോമസ്, അജിത് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ്. അഭിലാഷ് തോമസ് ടീമിന്റെ പ്രവർത്തനങ്ങൾ വിശദമാക്കി. 2020 സെപ്റ്റംബർ എട്ടിന് സിന്യൂസ് ലൗഞ്ചിങ് നടത്തിയ ശ്രി കെ സി ജോൺ കല്ലുപുരക്കൽ അംഗങ്ങളെ അഭിസംബോധന ചെയ്തു. സിന്യൂസിന്റെ പ്രവർത്തനങ്ങളെയും വളർച്ചയെയും അഭിമാനത്തോടെ നോക്കിക്കാണുന്നു എന്ന് അദ്ദേഹം പറഞ്ഞു. സിന്യൂസ് സി ഇ ഓ മിസസ് ലിസി ഫെർണാണ്ടസ് മീറ്റിംഗിൽ പങ്കെടുത്തവരെ അഭിസംബോധന ചെയുകയും സിന്യൂസ് ടീo അംഗങ്ങളുടെ ആത്മാർത്ഥതയേയും സമർപ്പണ മനോഭത്തെയും മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.  സിന്യൂസ്ചീഫ് എഡിറ്റർ ശ്രി ജോ കാവാലം സിന്യൂസിൻറെ ഇതുവരെയുള്ള പ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തി. സിസിലി ജോണിന്റെ നന്ദി പ്രകാശനത്തോടെ മീറ്റിംഗ് പര്യവസാനിച്ചു. ശ്രി രാജേഷ് കൂത്രപ്പള്ളിയുടെ അതിമനോഹരമായ സംഘാടനത്തിൽ പരിപാടി അഭംഗുരമായിരുന്നു.

സിന്യൂസ്   ബോർഡ്/എക്സിക്യൂട്ടീവ് മെമ്പർമാരും വിവിധ രാജ്യങ്ങളുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ, കോർഡിനേറ്റർമാർ തുടങ്ങിയവരും സിന്യൂസിനെ സ്നേഹിക്കുകയും സിന്യൂസിന് വേണ്ടി പ്രവർത്തിക്കുകയും ചെയുന്ന നിരവധി അംഗങ്ങളും മീറ്റിംഗിൽ പങ്കെടുത്തു.

Download CNewsLive.com

Latest news on the move.

Android: play.google.com

iOS: apps.apple.com

         mobile.cnewslive.com


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.