75 കോടി ഡോസ് വാക്‌സിന്‍ വിതരണം; ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം

75 കോടി ഡോസ് വാക്‌സിന്‍ വിതരണം; ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ  അഭിനന്ദനം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യയ്ക്ക് അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന. രാജ്യത്തെ വാക്‌സിനേഷന്‍ 75 കോടി കടന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം.

'ആദ്യത്തെ 10 കോടി ഡോസ് വാക്‌സിന്‍ നല്‍കാന്‍ 85 ദിവസമെടുത്തപ്പോള്‍, ഇന്ത്യ വെറും 13 ദിവസത്തിനുള്ളില്‍ വിതരണം ചെയ്ത വാക്‌സിന്‍ ഡോസ് 65 കോടിയില്‍ നിന്ന് 75 കോടിയാക്കി ഉയര്‍ത്തിയിരിക്കുന്നുവെന്നാണ് ട്വീറ്റ്.

ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് റീജിണല്‍ ഡയറക്ടര്‍ ഡോ.പൂനം ഖേത്രപാല്‍ സിങ്ങാണ് ഇന്ത്യയെ പ്രശംസിച്ച്‌ രംഗത്തെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.