ന്യുഡല്‍ഹി: കോവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് പ്രത്യേക നഷ്ടപരിഹാരം അനുവദിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പതിനായിരം രൂപ പിഴ ചുമത്തിയാണ് ഹര്‍ജി സുപ്രിംകോടതി തള്ളിയത്.
കറുത്ത കോട്ടിട്ടതു കൊണ്ട് അഭിഭാഷകരുടെ ജീവിതം മറ്റുള്ളവരേക്കാള്‍ കൂടുതല്‍ വിലപിടിപ്പുള്ളതാണെന്ന് അര്‍ത്ഥമില്ലെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കോവിഡ് കാരണം ധാരാളം പേര്‍ മരിച്ചു. അഭിഭാഷകര്‍ക്ക് പ്രത്യേകത ഇല്ലെന്നും കോടതി വ്യക്തമാക്കി.
പ്രശസ്തി ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള ഹര്‍ജി. ഇങ്ങനെയുള്ള അനാവശ്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്ന് അഭിഭാഷകരെ വിലക്കേണ്ട സമയമായെന്നും കോടതി ചൂണ്ടിക്കാട്ടി.