ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് 64,000 കോടിയുടെ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് 64,000 കോടിയുടെ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

ന്യൂഡല്‍ഹി: 64,000 കോടി രൂപ മുതല്‍മുടക്കുള്ള ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് (പിഎംഎഎസ്ബിവൈ) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണു പദ്ധതി പ്രഖ്യാപനം നടന്നത്. ആറ് വര്‍ഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല തുടങ്ങി ആരോഗ്യ രംഗത്തെ സമ്പൂര്‍ണ വികസനമാണ്  പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അതീവശ്രദ്ധ ആവശ്യമുള്ള പത്ത് സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും 3,382 ബ്ലോക്കുകളിലും പദ്ധതി പ്രകാരം പൊതു ജനങ്ങള്‍ക്കുള്ള ആരോഗ്യ ലാബുകള്‍ നിര്‍മിക്കും. പത്ത് സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയിലുള്ള 17,788 ആരോഗ്യ കേന്ദ്രങ്ങള്‍ക്കു സഹായം.

കൂടാതെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങിലെയും നഗര പ്രദേശങ്ങളില്‍ 11,024 ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. 602 ജില്ലകളിലും 12 കേന്ദ്ര സ്ഥാപനങ്ങളിലുമായി ക്രിറ്റിക്കല്‍ കെയര്‍ ആശുപത്രി ബ്ലോക്കുകളും സ്ഥാപിക്കും. ദേശീയ രോഗ നിവാരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളും പദ്ധതിയിലൂടെ ശക്തിപ്പെടുത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.