പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്ന് എഴുപത്തൊന്നാം പിറന്നാള്‍; രാജ്യത്ത് മൂന്നാഴ്ച നീളുന്ന ആഘോഷം

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്ന് എഴുപത്തൊന്നാം പിറന്നാള്‍; രാജ്യത്ത് മൂന്നാഴ്ച നീളുന്ന ആഘോഷം

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍. പ്രധാന മന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിരിത്.

ഗംഗാ നദിയില്‍ 71 ഇടങ്ങളില്‍ ശുചീകരണം നടത്തും. ഗാന്ധി ജയന്തി ദിനത്തില്‍ ഖാദി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാനുള്ള ആഹ്വാനവും നല്‍കും. ബൂത്ത് തലത്തില്‍ നിന്ന് പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ച് അഞ്ച് കോടി പോസ്റ്റ് കാര്‍ഡുകള്‍ അയക്കുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു. പിറന്നാളിനോട് അനുബന്ധിച്ചുള്ള പ്രചാരണത്തിന് വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി ദേശീയ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനം വിപുലമായി തന്നെയാണ് ബിജെപി കേരള ഘടകവും ആഘോഷിക്കുന്നത്. ഇന്ന് എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ സമുദായത്തിന്റെയും ആചാരമനുസരിച്ചാകും പ്രാര്‍ത്ഥന നടത്തുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.