കോവിഡ് ബുസ്റ്റര്‍ ഡോസ് വാക്സിന്‍ പരിഗണനയില്ലെന്ന് ഐ.സി.എം.ആര്‍

കോവിഡ് ബുസ്റ്റര്‍ ഡോസ് വാക്സിന്‍ പരിഗണനയില്ലെന്ന് ഐ.സി.എം.ആര്‍

ന്യുഡല്‍ഹി: കോവിഡ് ബുസ്റ്റര്‍ ഡോസ് വാക്സിന്‍ പരിഗണനയില്ലെന്ന് വ്യക്തമാക്കി ഐ.സി.എം.ആര്‍. രണ്ട് ഡോസ് വാക്സിന്‍ നല്‍കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ അറിയിച്ചു.

രാജ്യത്ത് കോവിഡ് വാക്‌സിന്റെ ആദ്യഡോസ് എടുത്തവര്‍ 62 ശതമാനം പിന്നിടുന്ന ഘട്ടത്തിലാണ് ഭാര്‍ഗവയുടെ പ്രഖ്യാപനം. കൂടാതെ 20 ശതമാനത്തോളം വരുന്ന മുതിര്‍ന്ന പൗരന്മാര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.

കോവിഡ് വാക്സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനവും വാക്സിന്റെ രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനവും ഫലപ്രദമാണെന്നാണ് ഐ.സി.എം.ആര്‍ വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.