ആനവണ്ടികള്‍ മുഴുവന്‍ നിരത്തിലിറങ്ങുന്നു; ജീവനക്കാരോട് ഹാജരാകാന്‍ നിര്‍ദേശം

ആനവണ്ടികള്‍ മുഴുവന്‍ നിരത്തിലിറങ്ങുന്നു; ജീവനക്കാരോട് ഹാജരാകാന്‍ നിര്‍ദേശം

കൊച്ചി: കെഎസ്‌ആര്‍ടിസി പൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു. ഇതുവരെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം ഇതോടെ എടുത്തു കളഞ്ഞു. ഷെഡ്യൂള്‍ പ്രകാരം എല്ലാ ജീവനക്കാരോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കി.

പഞ്ചിങ് സംവിധാനം  ഇന്നലെ പുനഃസ്ഥാപിച്ചിരുന്നു. ഇനി ശബളം പഞ്ചിങ് അനുസരിച്ചാവും കണക്കാക്കുക. ജീവനക്കാരുടേതല്ലാത്ത കാരണത്താല്‍ ഡ്യൂട്ടി മുടങ്ങിയാല്‍ മാത്രമാവും ഇനി സ്റ്റാന്‍ഡ് ബൈ നല്‍കുക. എന്നാല്‍ ഇത്തരത്തില്‍ സ്റ്റാന്‍ഡ്‌ ബൈ ഡ്യൂട്ടി ലഭിച്ചാലും ഇവര്‍ ഡിപ്പോയിലെ തന്നെ വിശ്രമ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡപ്രകാരം വിശ്രമിക്കണം.

അയ്യായിരത്തിനു മുകളില്‍ കെഎസ്‌ആര്‍ടിസി ബസുകളാണ് മുന്‍പ് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം വരെ മൂവായിരം ബസുകള്‍ മാത്രമേ സര്‍വ്വീസ് നടത്തിയുള്ളു. കോവിഡിന് മുന്‍പുണ്ടായിരുന്ന പോലെ പ്രതിമാസം 180 കോടി രൂപയുടെ വരുമാനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് കോര്‍പ്പറേഷന്റെ ഇടപെടല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.