ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് പ്രായോഗികമല്ലെന്ന് ഡിജിസിഎ റിപ്പോര്‍ട്ട്

ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് പ്രായോഗികമല്ലെന്ന് ഡിജിസിഎ റിപ്പോര്‍ട്ട്

ന്യുഡല്‍ഹി: കേരളത്തിന്റെ ശബരിമല വിമാനത്താവള നിര്‍ദ്ദേശത്തെ എതിര്‍ത്ത് ഡിജിസിഎ. കേരളത്തിന്റെ നിര്‍ദേശം സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ നല്‍കി. വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും ചട്ടം അനുസരിച്ചുള്ള റണ്‍വേ തയ്യാറാക്കാന്‍ ചെറുവള്ളി എസ്റ്റേറ്റില്‍ സാധിക്കില്ലെന്നുമാണ് ഡിജിസിഎ റിപ്പോര്‍ട്ടിലുള്ളത്. കേരളത്തിന്റെ റിപ്പോര്‍ട്ട് അടക്കം പരിശോധിച്ച ശേഷമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ റിപ്പോര്‍ട്ട് നല്‍കിയത്.

വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം ഉറപ്പുവരുത്താനുള്ള സ്ഥലം അവിടെയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മംഗലാപുരത്തിനും കോഴിക്കോടിനും സമാനമായ സാഹചര്യങ്ങളാണ് ചെറുവള്ളിയില്‍. രണ്ടു ഗ്രാമങ്ങളെ വിമാനത്താവളം ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.