ചെന്നെ: തമിഴ് നടൻ വിജയ് മാതാപിതാക്കൾക്കെതിരെ പരാതിയുമായി
കോടതിയില്‍. താരത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെതിരെയാണ് നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
താരത്തിന്റെ മാതാപിതക്കളായ എസ്‌എ ചന്ദ്രശേഖര്‍,അമ്മ ശോഭ ചന്ദ്രശേഖര്‍ എന്നിവര്‍ കൂടാതെ 11 പേർക്കെതിരെയും നടൻ കേസ് നൽകിട്ടുണ്ട്. ബാക്കിയുള്ളവര്‍ വിജയിയുടെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളാണ്. കേസ് മദ്രാസ് ഹൈക്കോടതി സെപ്റ്റംബർ 27 പരിഗണിക്കും.
തമിഴ്‌നാട്ടില്‍ അടുത്തമാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി നടന്‍ വിജയ്‌യുടെ ആരാധകരുടെ സംഘടന തയ്യാറെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പുകളാണ് ഒക്ടോബര്‍ ആറ്, ഒമ്പത് തീയതികളില്‍ നടക്കുന്നത്. ഇതില്‍ മത്സരിക്കാന്‍ ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന് വിജയ് അനുമതി നല്‍കിയെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് വിജയ് ഹര്‍ജി നല്‍കിയത്.