ന്യുഡല്‍ഹി: ഭിന്നശേഷിക്കാര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകളുള്ളവര്‍ക്കും വീടുകളില്‍ വാക്‌സിനേഷന്‍ നടത്തണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം കേന്ദ്രം മറുപടി നല്‍കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണം, കോവിന്‍ ആപ് കൂടാതെ മറ്റൊരു ഹെല്‍പ് ലൈന്‍ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുളളത്. കൂടാതെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനായുള്ള മാര്‍ഗ രേഖകളില്‍ ചില ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി ബാലാവകാശ കമ്മീഷന്‍ നല്‍കിയ ഹര്‍ജിയിലും കേന്ദ്രസര്‍ക്കാറിന് സുപ്രീം കോടതി നോട്ടിസ് അയച്ചു.
അതേസമയം സ്‌കൂളുകള്‍ തുറക്കുന്നതില്‍ സമയബന്ധിതമായി തീരുമാണമെടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി.