ഫാ. ജോർജ് ഇലഞ്ഞിക്കൽ നിര്യാതനായി

ഫാ. ജോർജ് ഇലഞ്ഞിക്കൽ നിര്യാതനായി

കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദികൻ ഫാ. ജോർജ് ഇലഞ്ഞിക്കൽ (80) നിര്യാതനായി. 2016 മുതൽ അദ്ദേഹം വിശ്രമജീവിതം നയിക്കുകയായിരുന്നു.

ചാപ്പാറ സെന്റ് ആന്റണീസ് ഇടവകയിൽ പരേതനായ ഇലഞ്ഞിക്കൽ ലേനീസ്, ഫിലോമിന ദമ്പതികളുടെ മകനായി 1941 ഫെബ്രുവരി ഒമ്പതിന് ജനിച്ചു. എറണാകുളം സെന്റ് ജോസഫ് മൈനർ സെമിനാരിയിലും ആലുവ കാർമൽഗിരി മംഗലപ്പുഴ സെമിനാരികളിലുമായി വൈദിക പരിശീലനം പൂർത്തിയാക്കി. 1986 ഡിസംബർ 19ന് മംഗലപ്പുഴ സെമിനാരിയിൽ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റിയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.

കോട്ടപ്പുറം രൂപത ചാൻസലർ, രൂപത ആലോചന സമിതി അംഗം, എറണാകുളം ഐഎസ് പ്രസ് മാനേജർ, കാക്കനാട് സെന്റ് മൈക്കിൾസ്, പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ, തുരുത്തൂർ സെന്റ് തോമസ്, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ, മതിലകം സെന്റ് ജോസഫ്, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ, പള്ളിപ്പുറം മഞ്ഞുമാത, കൂട്ടുകാട് ലിറ്റിൽ ഫ്ലവർ, ചെറുവൈപ്പ് അമലോത്ഭവമാത, പുല്ലൂറ്റ് സെന്റ് ആന്റണീസ് എന്നീ ഇടവകകളിൽ വികാരിയായും കൂനമ്മാവ് സെന്റ് ഫിലോമിനാസ്, തൈക്കൂടം സെന്റ് റാഫേൽസ് പള്ളികളിൽ സഹ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.