ജമ്മു കാശ്മീരില്‍ ഹെലികോപ്റ്റര്‍ അപകടം; പൈലറ്റിനും കോ പൈലറ്റിനും ദാരുണാന്ത്യം

ജമ്മു കാശ്മീരില്‍ ഹെലികോപ്റ്റര്‍ അപകടം; പൈലറ്റിനും കോ പൈലറ്റിനും ദാരുണാന്ത്യം

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരിച്ചു. സൈനികരായ രോഹിത് കുമാര്‍ അനൂജ് രാജ്പുത് എന്നീ പൈലറ്റുമാര്‍ ആണ് മരിച്ചത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കരസേനയുടെ ഹെലികോപ്റ്റര്‍ ഉദ്ദംപൂര്‍ ജില്ലയില്‍ ഇടിച്ചിറക്കുകയായിരുന്നു.

പ്രദേശത്ത് മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നതായി പ്രദേശവാസികളും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ജമ്മു കാശ്മീര്‍ പൊലീസ് അറിയിച്ചു. ഓഗസ്റ്റ് മൂന്നിന് ഇന്ത്യന്‍ ആര്‍മിയുടെ മറ്റൊരു ഹെലികോപ്റ്ററും അപകടത്തില്‍പ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.