ഡല്‍ഹി: വളര്‍ത്തുനായക്കൊപ്പം യാത്ര ചെയ്യാന്‍ വേണ്ടിവിമാനത്തിലെ ബിസിനസ് ക്ലാസ് ക്യാബിന്‍ മുഴുവനായും ബുക്ക് ചെയ്ത് യുവതി. സെപ്റ്റംബര്‍ പതിനഞ്ചിന് മുബൈയില്‍ നിന്നും ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ എഐ 671 വിമാനത്തിലായിരുന്നു വളര്‍ത്തുനായയെയും കൊണ്ടുള്ള യുവതിയുടെ യാത്ര.
ഇരുപതിനായിരം രൂപയാണ് ഒരു ബിസിനസ് ക്ലാസ് ടിക്കറ്റിന് ചെലവ്. ഇത്തരത്തില്‍ വിമാനത്തില്‍ ആകെയുള്ള 12 ബിസിനസ് ക്ലാസ്സ് സീറ്റുകളും 2.5 ലക്ഷം രൂപ ചെലവാക്കി യുവതി ബുക്ക് ചെയ്യുകയായിരുന്നു. ഇതാദ്യമായാണ് ഒരാള്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് വേണ്ടി മുഴുവന്‍ ബിസിനസ് ക്ലാസ് ക്യാബിനും ബുക്ക് ചെയ്യുന്നത്. വിമാനയാത്രയില്‍ നിബന്ധനകളോടെ വളര്‍ത്തു മൃഗങ്ങളുടെ കൊണ്ട് പോകാന്‍ അനുവദിക്കുന്ന രാജ്യത്തെ ഏക ഇന്ത്യന്‍ വിമാന കമ്പനിയാണ് എയര്‍ ഇന്ത്യ.