എയര്‍ മാര്‍ഷല്‍ വിവേക് റാം ചൗധരി പുതിയ വ്യോമസേനാ മേധാവിയാകും

എയര്‍ മാര്‍ഷല്‍ വിവേക് റാം ചൗധരി പുതിയ വ്യോമസേനാ മേധാവിയാകും

ന്യൂഡല്‍ഹി: എയര്‍ മാര്‍ഷല്‍ വിവേക് റാം ചൗധരി പുതിയ വ്യോമസേനാ മേധാവിയാകും. എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ വിരമിക്കുന്ന ഒഴിവിലാണു നിയമനം. ഈ മാസം 30ന് ബദൗരിയ സ്ഥാനമൊഴിയും. നിലവില്‍ വ്യോമസേനാ ഉപമേധാവിയാണു ചൗധരി.

1982 ബാച്ച് ഉദ്യോഗസ്ഥനായ ചൗധരി മിഗ്-29 വിമാനങ്ങള്‍ പറത്തുന്നതില്‍ വിദഗ്ധനാണ്. 3,800 ലധികം മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള അദ്ദേഹം പശ്ചിമ വ്യോമ കമാന്‍ഡ് മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, വായു സേനാ മെഡല്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. 1999 ലെ കാര്‍ഗില്‍ യുദ്ധത്തിലടക്കം നിരവധി വ്യോമ പ്രതിരോധ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ളയാളാണ് ചൗധരി.

മിഗ്-29 ഉള്‍പ്പടെ നിരവധി യുദ്ധവിമാനങ്ങളുടെ വിദഗ്ധ പൈലറ്റാണ് വി.ആര്‍ ചൗധരി. വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ആയും ചൗധരി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.