ഒമാനിലെ ഇന്റർ സ്‌കൂൾ ക്വിസ് മത്സരം; മലയാളി വിദ്യാർത്ഥിനി പവിത്ര നായർക്ക് ഒന്നാംസ്ഥാനം

ഒമാനിലെ ഇന്റർ സ്‌കൂൾ ക്വിസ് മത്സരം; മലയാളി വിദ്യാർത്ഥിനി  പവിത്ര നായർക്ക് ഒന്നാംസ്ഥാനം

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡ് ഓഫ് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്വിസ് മത്സരത്തിൽ അൽ ഗുബ്ര ഇന്ത്യൻ സ്‌കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർഥിനി പവിത്ര നായർ ഒന്നാം സ്ഥാനം നേടി. ക്വിസ് മാസ്റ്റർ വിനയ് മുതലിയാർ നയിച്ച ക്വിസ് മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി 6,300 ൽ ഏറെ വിദ്യാർഥികൾ പങ്കെടുത്തു.

ലോകസംസ് കാരം, ചരിത്രം, വിവിധ കലാരൂപങ്ങൾ, പരിസ്ഥിതി, കായികം, സാഹിത്യം, മഹത് വ്യക്തിത്വങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നടന്ന മത്സരം വ്യത്യസ്തത നിറഞ്ഞ റൗണ്ടുകളാൽ ശ്രദ്ധേയമായി.

നിരവധി ക്വിസ് മത്സരങ്ങളിൽ വിജയി ആയത് കൂടാതെ പഠനത്തിലും കലാരംഗത്തും മികവ് തെളിയിച്ച പ്രതിഭ കൂടിയാണ്, മസ്കറ്റിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശികളായ ബിജുവിൻറെയും രേഷ്മയുടെയും മകളായ പവിത്ര.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.