ജമ്മു കശ്മീരില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു

ഷോപ്പിയാന്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. സെയ്ന പോറ ഏരിയയിലെ കശ്‌വ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അനയത് അഷ്‌റഫ് ധാര്‍ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിയായ ഒരാളെ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കിയത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

ജമ്മുകശ്മീരില്‍ ഭീകരരുടെ സാന്നിധ്യം വര്‍ധിക്കുന്നതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മഞ്ഞുകാലം അടുത്തതിനാല്‍ അതിര്‍ത്തി കടന്ന് ഭീകരര്‍ നുഴഞ്ഞുകയറുമെന്നും ആയുധങ്ങള്‍ എത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഷോപ്പിയാനിലെ റാവല്‍പോറ വില്ലേജില്‍ നടത്തിയ തിരച്ചിലില്‍ ജെയ്ഷെ മുഹമ്മദ് കമാണ്ടര്‍ അടക്കം മൂന്ന് ഭീകരരെയും വധിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.