അസമിലെ പൊലീസ് ക്രൂരത: സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

അസമിലെ പൊലീസ് ക്രൂരത: സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ദിസ്പൂര്‍: അസമിലെ ധോല്‍പ്പൂരില്‍ പ്രദേശവാസികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ അസം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഘര്‍ഷത്തില്‍ ഒമ്പത് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നിരവധി പ്രദേശവാസികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷം ഉണ്ടായതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞതായി എസ് പി സുഷാന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊലീസ് നടപടിക്കിടെയായിരുന്നു സംഘര്‍ഷം. അതേസമയം സര്‍ക്കാര്‍ ആസൂത്രിത വെടിവെപ്പാണ് അസമില്‍ നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.