മന്ത്രിസഭാ രൂപീകരണം; രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളുമായി ചരണ്‍ജിത് സിംഗ് ചന്നി കൂടിക്കാഴ്ച നടത്തി

മന്ത്രിസഭാ രൂപീകരണം; രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളുമായി ചരണ്‍ജിത് സിംഗ് ചന്നി കൂടിക്കാഴ്ച നടത്തി

ന്യുഡല്‍ഹി: പഞ്ചാബ് മന്ത്രിസഭാ രൂപീകരണം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ഡല്‍ഹിയില്‍ എത്തി. പഞ്ചാബ് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചര്‍ച്ചക്കായാണ് ചന്നി ഡല്‍ഹിയില്‍ എത്തിയത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഹരീഷ് റാവത്ത് തുടങ്ങിയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
പിസിസി വര്‍ക്കിങ് പ്രസിഡണ്ട് സംഗത് സിംഗ് ഗില്‍സിയാന്‍, മന്‍പ്രീത് സിംഗ് ഫാദില്‍ എന്നീ നേതാക്കളും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണം ഈ ആഴ്ച തന്നെ ഉണ്ടായേക്കും.
പഞ്ചാബിന്റെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ് ചരണ്‍ജിത് സിംഗ് ചന്നി. അദ്ദേഹത്തിനൊപ്പം സുഖ്ജിന്ദര്‍ സിംഗ് രണ്‍ധാവയും ഒ.പി സോണിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.