ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന. ബന്ദിപ്പോരയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു.
ബി.ജെ.പി നേതാവ് വസീം ബാരിയെയും പിതാവിനെയും കൊലപ്പെടുത്തിയ ഭീകരരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ ഭീകരര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുകയാണ്.