കോടതികളിലും 50 ശതമാനം വനിതാസംവരണം വരണം; പ്രതീക്ഷയോടെ കാത്തിരിക്കുന്നു: എന്‍ വി രമണ

കോടതികളിലും  50 ശതമാനം വനിതാസംവരണം വരണം; പ്രതീക്ഷയോടെ കാത്തിരിക്കുന്നു: എന്‍ വി രമണ

ന്യൂഡൽഹി : കോടതികളിലും 50 ശതമാനം വനിതാസംവരണം വരണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. സുപ്രീം കോടതി ജഡ്ജിമാരെ ആദരിക്കുന്നതിനായി വനിതാ അഭിഭാഷകര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് എന്‍ വി രമണയുടെ പ്രതികരണം.

വനിതകള്‍ക്ക് 50 ശതമാനം സംവരണം അവകാശമാണെന്നും സുപ്രീം കോടതിയിലും മറ്റ് കോടതികളിലും ഈ ലക്ഷ്യം കൈവരിക്കാനാകണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.

എന്നാൽ ഇവിടെ ഇല്ലെങ്കിലും ആ നേട്ടം കൈവരിക്കുന്ന ദിവസം താന്‍ സന്തോഷവാനായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കീഴ്ക്കോടതിയില്‍ നാല്പത് ശതമാനത്തില്‍ താഴെയാണ് വനിത ജഡ്ജിമാരുടെ എണ്ണം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇത് 11 ശതമാനത്തില്‍ താഴെയാന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'രാജ്യത്തെ ലോ സ്കൂളുകളിലെ വനിതാസംവരണത്തെ ശക്തമായി പിന്തുണയ്ക്കുന്നു. കൂടുതല്‍ സ്ത്രീകള്‍ നിയമരംഗത്തേക്ക് കടന്നു വരുമെന്നും 50% കൈവരിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നതായി' ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.