ദുബായില്‍ പ്രാർത്ഥനാമുറികള്‍ നിർമ്മിക്കുന്നതിന് പുതിയ മാ‍ർഗനിർദ്ദേശം

ദുബായില്‍ പ്രാർത്ഥനാമുറികള്‍ നിർമ്മിക്കുന്നതിന് പുതിയ മാ‍ർഗനിർദ്ദേശം

ദുബായ്: സ്വകാര്യപ്രാ‍ർത്ഥനാ മുറികള്‍ നിർമ്മിക്കുന്നതിന് ഇസ്ലാമിക് അഫയേഴ്സ് ആന്‍റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വിഭാഗത്തിന്‍റെ അനുമതി നേടണമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പുതിയതായി പുറത്തിറക്കിയ പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

മുന്‍കൂർ അനുമതിയില്ലാതെ ആരെയും പ്രാർത്ഥാമുറി നിർമ്മിക്കുന്നതിനോ മാറ്റം വരുത്തുന്നതിനോ അനുവദിക്കില്ലെന്നും പ്രമേയം വ്യക്തമാക്കുന്നു. ദുബായിലെ ഫ്രീസോണുകളിലോ പ്രത്യേക വികസന മേഖലകളിലോ ഉളള എല്ലാ പ്രാർത്ഥനാ മുറികള്‍ക്കും നിയമം ബാധകമാണ്. ഐഎസിഎഡി ഡയറക്ടർ ജനറല്‍ അംഗീകരിച്ച നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ചുളള സ്വകാര്യ പ്രാർത്ഥാനമുറികള്‍ക്ക് മാത്രമാണ് ലൈസന്‍സ് നല്‍കുക.

പ്രമേയം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ തിയതി മുതല്‍ പ്രാബല്യത്തില്‍ വന്നതായും അറിയിപ്പ് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.